12.7.08

അതിശയ ലോകം

ഇവിടെ അനുവദിക്കപ്പെട്ട
ഒരു ജന്മമാണ് ഞാനെന്ന് തോന്നുന്നില്ല
തടഞ്ഞുവയ്ക്കപ്പെട്ട ഏതോ
മരണമാണെന്ന് കരുതാനേ കഴിയുന്നുള്ളു.......
മുന്നറിയിപ്പ്:
ഞെട്ടൽ ഉളവാക്കുന്ന ചില രംഗങ്ങളുണ്ട് ഇതിൽ..നിത്യജീവിതത്തിൽ ഒരുപക്ഷേ ഇതൊക്കെ നമുക്ക് താങ്ങാനായേക്കുമെങ്കിലും ഒരു സിനിമയിലാവുമ്പോൾ അതിനു കഴിയണമെന്നില്ല നിർമ്മാണം : കാഴ്ച ചലച്ചിത്ര വേദി
തിരക്കഥ സംഭാഷണം : സനൽ
ഛായാഗ്രഹണം : സണ്ണി ജോസഫ്


ചിത്ര സംയോജനം : ബീനാ പോൾ
കലാ സംവിധാനം : ഡിസ്നി വേണു,പട്ടാമ്പി


സഹ സംവിധാനം :അനിൽ,ശ്രീജി
അഭിനേതാക്കൾ : സുജിത്, ചന്ദ്ര ബാബു, ഉണ്ണിക്കൃഷ്ണൻ ,പ്രജില,ഗോപാലകൃഷ്ണൻപെരുംകടവിള,കീഴാറൂർ,അരുവിപ്പുറം,മാരായമുട്ടം പ്രദേശത്തെ നാട്ടുകാർ
ഗ്രാഫിക്സ് :മജു സൈമൺ
സ്റ്റുഡിയോ : ആഡുനിക് ഡിജിറ്റൽ
യൂണിറ്റ് :കലാഭവൻ ഡിജിറ്റൽ

ഓർമ്മിക്കേണ്ട പേരുകൾ നിരവധിയാണ് കണ്ണൻ,രതീഷ്,അജിത്,സതീഷ്,അജയൻ,പോൾ പി ചാക്കോ,ഹരികിഷോർ...ഹാ..അത് നിലയ്ക്കുകില്ല..എഴുപതുകളിൽ മാത്രമല്ല രണ്ടായിരത്തിലും യുവത്വത്തിന്റെ ചോരക്ക് ചൂടും ചുവപ്പുമുണ്ടായിരുന്നു കാലമേ.... അല്ല വയസന്മാരുടെ കാലമേ..നീ കണ്ടില്ല എന്ന് മാത്രം....
ഇത് പഴയ ഒരു ഭ്രാന്തിന്റെ കഥയാണ്..പുതിയ വെളിച്ചത്തിൽ കാണുമ്പോഴും കണ്ണു നിറയ്ക്കുന്ന ഒന്ന്.2001 ൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.
ഞങ്ങൾക്ക് എല്ലാപേർക്കും പത്തൊൻപതിനും ഇരുപത്തി നാലിനും ഇടയ്ക്ക് പ്രായം . ഗ്രാമവാസികൾ ആയിരുന്നു എല്ലാവരും. നഗരത്തിലല്ലായിരുന്നു ആരും, അതുകൊണ്ടുതന്നെ ബുദ്ധിജീവികളായോ ബുദ്ധിയുള്ളവരായോ പോലും ആരും പരിഗണിച്ചിരുന്നില്ല .ഒരു ചലച്ചിത്രോത്സവത്തിൽ ഒരു ദിവസത്തെ മുഴുവൻ സിനിമകളും കണ്ടാൽ നാട്ടിലേക്കുള്ള അവസാന ബസ് കിട്ടില്ല എന്ന അവസ്ഥയായിരുന്നു എല്ലാവർക്കും.അതുകൊണ്ട് ചലച്ചിത്രകുലപതിമാരുടെ പേരുകൾ ഞങ്ങൾക്ക് കാണാപ്പാഠമായിരുന്നില്ല.സിനിമ തുടങ്ങിയ ശേഷം എത്താനും ടൈറ്റിൽ വരുന്നതിനുമുൻപേ മടങ്ങിപ്പോകാനും വിധിക്കപ്പെട്ടവർക്ക് അതല്ലേ പറ്റൂ...
ആരുടേയും കയ്യിൽ പണമില്ല,പറയത്തക്ക വരുമാന മാർഗമില്ല.ഒരു സിനിമ,ടെലിഫിലിം എങ്കിലും ചെയ്യണം എന്ന ആഗ്രഹം മാത്രം.എഴുതി തയാറാക്കിയ തിരക്കഥയും സ്റ്റോറി ബോർഡുമായി ഞങ്ങൾ ഇറങ്ങി “കാഴ്ച ചലച്ചിത്രവേദി“എന്നൊരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു.നൂറു രൂപാ വീതം പിരിച്ചു.
അങ്ങനെ “അതിശയലോകം” എന്ന വീഡിയോ ചലച്ചിത്രം സാക്ഷാത്കൃതമായി.
തിരുവനന്തപുരത്തു വച്ചു നടന്ന IV Fest 2003 (അന്താരാഷ്ട്ര വീഡിയോ ചലച്ചിത്രമേള)യിലെ മത്സരവിഭാഗത്തിൽ പങ്കെടുത്തു.കൽക്കട്ടയിലെ ചില ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു.മറ്റൊന്നും സംഭവിച്ചില്ല.ഞങ്ങൾ പലരായി വളർന്നു.മറ്റൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞില്ല.പണം ..പണം..
ഇനി അത്....ആ മഹാത്ഭുതം ഇതാ ഇവിടെയുണ്ട്.ഒന്ന് കണ്ട് നോക്കൂ....

അഭിപ്രായം പറയണം...കാരണം ഞങ്ങൾ ജീവിച്ചത് എഴുപതുകളിലല്ല.... ഇതാ ഇന്നലെ..ഇന്നലെക്കുരുത്ത തകരകൾക്ക് നിങ്ങളെന്താണ് പറയുന്നതെന്ന് കേൾക്കാൻ കൊതിയുണ്ട്.....

ജീവിതം ഒരു കൊതിപ്പിക്കലാണ് സുഹൃത്തേ.....

36 comments:

പാമരന്‍ said...

"ജീവിതം ഒരു കൊതിപ്പിക്കലാണ് സുഹൃത്തേ..... "

Roby said...

brilliant work sanal..!

I was shocked...

ഷോര്‍ട്ട് ഫിലിമൊക്കെയെടുക്കുന്ന ചില സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

(പിന്നെ, ഇതിലെ വയലന്‍സിനെക്കുറിച്ച് ഒരു മുന്നറിയിപ്പ് ഇട്ന്നതു നല്ലതല്ലേ..കുട്ടികളുമായൊക്കെ ഇരുന്ന് കാണുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്.)

ശ്രീവല്ലഭന്‍. said...

അഭിനന്ദനങ്ങള്‍!

Sanal Kumar Sasidharan said...

റോബീ,
മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്..
:)

"മുന്നറിയിപ്പ്:ഞെട്ടൽ ഉളവാക്കുന്ന ചില രംഗങ്ങളുണ്ട് ഇതിൽ..നിത്യജീവിതത്തിൽ ഒരുപക്ഷേ ഇതൊക്കെ നമുക്ക് താങ്ങാനായേക്കുമെങ്കിലും ഒരു സിനിമയിലാവുമ്പോൾ അതിനു കഴിയണമെന്നില്ല "

പാമരന്‍ ,ശ്രീവല്ലഭന്‍ നന്ദി...

ബാജി ഓടംവേലി said...

കണ്ടു...
ഒറ്റയിരുപ്പില്‍...
ശ്വാസം പിടിച്ചിരുന്ന്...
കുറെ സുഹൃത്തുക്കള്‍ കാണാന്‍ ലിങ്ക് അയച്ചു കൊടുത്തു..
നല്ല സിനിമ....

കണ്ണൂസ്‌ said...

njaanum innaaNu kanTath.

Stunning!

ennenkilum aavaSyaththinu paNam aayi ennu thOnniyaal, thiricchu ee fieldilEkkirangoo sanale.

അഭിലാഷങ്ങള്‍ said...

നന്നായി.

നല്ല ഡയറക്ഷന്‍..

ചില രംഗങ്ങള്‍ ഹൃദയമിടിപ്പ് വല്ലാതെ കൂട്ടി..

ഒരായിരം അഭിനന്ദനങ്ങള്‍..!

ഓഫ്:അവസാനഷോട്ടിലെ ചിത്രശലഭം പറക്കുന്നത് ഗ്രാഫിക്സാണോ? റിയലാണോ?

ഏറനാടന്‍ said...

സമ്മതിച്ചു. അഭിനന്ദനങ്ങള്‍. ഒരുവേള ജോണ്‍ എബ്രഹാം തുടങ്ങിവെച്ച സൊസൈറ്റിഫിലിംസ് കാലം ഓര്‍ത്തുപോയ്.

Rasheed Chalil said...

കണ്ടു... ഒറ്റയിരുപ്പില്‍.

അഭിനന്ദങ്ങള്‍... ഒത്തിരി അഭിനന്ദങ്ങള്‍ സുഹൃത്തെ.

മയൂര said...

Outstanding...hats off to all of you...

Kaippally said...
This comment has been removed by the author.
Sanal Kumar Sasidharan said...

ബാജി,കണ്ണൂസേ..ഇത്തിരിവെട്ടം,അഭിലാഷങ്ങള്‍,ഇത്തിരിവെട്ടം,ഏറനാടന്‍..നന്ദി

കൈപ്പള്ളീ,
ഉപദേശങ്ങള്‍ക്ക് നന്ദി..കാമറ ഉപയോഗിക്കേണ്ടവിധം ഞാന്‍ സണ്ണിജോസഫിനൊട് പറയാം,കൈപ്പള്ളിപറഞ്ഞതായിട്ട്.

മ്യൂസിക് സ്വന്തമല്ല എല്ലാം മോഷണമാണ്..അതില്‍ ആ ഉറുമ്പിനെ കുട്ടികള്‍ ചവിട്ടിയരയ്ക്കുന്ന സീനില്‍ പിന്നണിയില്‍ ഉപയോഗിച്ചിരിക്കുന്ന ഗാന്ധിജിയുടെ സ്പീച്ച് ഉള്‍പ്പെടെ..

വയലന്‍സ് ..നോ കമെന്റ്സ്

അഭിനേതാവിന് ഇപ്പോഴും ജോലിയൊന്നുമില്ല..അതുകൊണ്ട് ഉള്ള ജോലി കളയാതെ തന്നെ ഭാവിയിലേക്ക് കടക്കാമെന്നറിയുന്നത് സന്തോഷം നല്‍കും

സബ്ടൈറ്റില്‍...സത്യം മലയാളം മീഡിയം പഠിച്ച പിള്ളേര്‍ എത്ര വളര്‍ന്നാലും താങ്കള്‍ ചിലപ്പോള്‍ മലയാളം എഴുതുന്നത്ര സ്റ്റാന്‍ഡേര്‍ഡേ വരൂ.ഇനി സൂക്ഷിക്കാം.പണമില്ലായിരുന്നു..ഒരാളെക്കൊണ്ട് ചെയ്യിക്കാന്‍

എന്തായാലും കഥ രസകരമായെന്നതില്‍ സന്തോഷം..നന്ദി

വാല്‍:സാന്ദര്‍ഭികമായി ഒരു കാര്യം..ഉറുമ്പിനെ കുട്ടികള്‍ ചവുട്ടിയരയ്ക്കുന്ന സീനില്‍ പിന്നണിയില്‍ കേള്‍ക്കുന്ന ശബ്ദം ഗാന്ധിജിയുടെശബ്ദമാണ്.

"In my tour last year in Mysore [State], I met many poor villagers, and I found upon

inquiry that they did not know who ruled Mysore. They simply said some God ruled it. If

the knowledge of these poor people was so limited about their ruler, I, who am infinitely

lesser in respect to God than they to their ruler need not be surprised if I do not realize

the presence of God, the King of Kings. Nevertheless I do feel as the poor villagers felt

about Mysore, that there is orderliness in the universe."

ഏഴുവര്‍ഷത്തിനിടെ അത് എന്താണെന്നോ എന്തിനാണ് അവിടെ പ്രയോഗിച്ചതെന്നോ ഒരു ജൂറി മെംബറും ബുദ്ധിജീവി സദസും ചോദിച്ചിട്ടില്ല പറഞ്ഞിട്ടുമില്ല.

കുഞ്ഞന്‍ said...

സനാതനന്‍ മാഷെ,

ഇന്നലെ ഇത് കണ്ടു.. നല്ലൊരു ആവിഷ്കാരം..!

പിന്നെ ഇത്തിരി വിമര്‍ശിക്കുകയാണെങ്കില്‍, ആ ചിത്ര ശലഭത്തെ വലയില്‍ നിന്നും രക്ഷിക്കുമ്പോള്‍ വലിച്ചെടുക്കുന്ന ശക്തിയില്‍ അത് ജീവിക്കുകയില്ലെന്ന് തോന്നിപ്പോകൂം.. സത്യവും അതാണ്..സൂക്ഷ്മത വേണ്ടിയിരുന്നു.

അഭിനന്ദനങ്ങള്‍..!

Sanal Kumar Sasidharan said...

പ്രിയപ്പെട്ട കുഞ്ഞന്‍ വിമര്‍ശനം സ്വീകരിക്കുന്നു.അതൊക്കെ ഒഴിവാക്കാമായിരുന്നു എന്ന് പിന്നീട് പഠിച്ചു.ഞങ്ങള്‍ക്കാര്‍ക്കും മുന്‍പരിചയമില്ലായിരുന്നു.(കാമറാമാനും,എഡിറ്ററും ഒഴികെ-അവരാണെങ്കില്‍ ഞങ്ങള്‍ക്ക് സത്യത്തില്‍ അപ്രാപ്യമായ വ്യക്തിത്വങ്ങളുമായിരുന്നു)..പക്ഷേ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് തെറ്റുകുറ്റങ്ങളോടെയാണെങ്കിലും ഞങ്ങളുടെ സൃഷ്ടിയായിരുന്നു..പിഴവുകള്‍ ധാരാളം ഉണ്ട്..കൈപ്പള്ളി ചൂണ്ടിക്കാട്ടിയതും അതിലേറെയും.

അഭിലാഷങ്ങള്‍..അവസാന ഷോട്ടിലെ ചിത്രശലഭം ഗ്രാഫിക് ആണ്.പക്ഷേ അതു വേണ്ടിയിരുന്നില്ല.അല്ലാതെയും അത് മനോഹരമായി ചെയ്യാന്‍ കഴിയും.ക്രോമ ഉപയോഗിക്കാവുന്നതേപ്പറ്റി അന്ന് അറിയില്ലായിരുന്നു. :)

Rajeeve Chelanat said...

സനല്‍,

ഇന്നലെ കണ്ടു. കാഴ്ചയുടെ നേരും നെറിയും ഉന്നയിക്കുന്നുണ്ട് ഈ ഹ്രസ്വ ചിത്രം. കാണേണ്ടത് കാണാതിരിക്കേണ്ടതിന്റെ ആവശ്യവും. നല്ല ഉദ്യമം.

അഭിവാദ്യങ്ങളോടെ

മുസ്തഫ|musthapha said...

കണ്ടു

നന്നായിരിക്കുന്നു സനല്‍,

പോസ്റ്റ് വായിച്ചതിന് ശേഷമാണ് കണ്ടത്... അതുകൊണ്ട് തന്നെ ഇത് കാണുമ്പോള്‍ പത്തൊന്‍പതിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള ഗ്രാമവാസികളായ കുറച്ചു ചെറുപ്പക്കാരായിരുന്നു എന്‍റെ മനസ്സില്‍... അതുകൊണ്ടു തന്നെ വളരെ വളരെ നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു.

Unknown said...

ജോണ്‍ എമ്പ്രാഹം ഉണ്ടായത് ഇതു പോലെയാണ്
ഒരിക്കല്‍ അംഗികരിക്കപ്പെടും
ശ്രമങ്ങള്‍ പാഴാക്കരുത്
മുന്നേറുക

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

എന്തും കൂടുതലായാല്‍ വിപരീത ഫലമുണ്ടാക്കുമെന്ന കാര്യംഒരിക്കല്‍ക്കൂടെ ഒാര്‍ത്തു. (ഒന്നു വ്യക്തമാക്കാന്‍ ശ്രമിക്കാം. ആദ്യത്തെ ചാക്കുകെട്ടില്‍ നിന്നും പട്ടിക്കുഞ്ഞ്‌ പുറത്തു വന്നപ്പോള്‍ അടുത്തതില്‍ ഒരു പിടയുന്ന ഒരുപെണ്‍കുഞ്ഞിനേയാണ്‌ പ്രതീക്ഷിച്ചത്‌. അതു കൂടുതല്‍ ടച്ചിംഗ്‌ ആവുമായിരുന്നു).

എന്നിരുന്നാലും നല്ല വര്‍ക്കു തന്നെയാണ്‌. നന്നാക്കാന്‍ കൂടുതല്‍ സ്ക്കോപ്പ്‌ ഉണ്ടെന്നുമാത്രമാണ്‌ ഉദ്ദേശിച്ചത്‌.

കണ്ണൂസ്‌ said...

‘രസകരമായ കഥ’യോ കൈപ്പള്ളി?

സിനിമയുടെ ഉദ്ദേശം ഇപ്പോഴും നിറവേറപ്പെടുന്നുണ്ടല്ലോ സനലേ!

ലേഖാവിജയ് said...

പ്രിയപ്പെട്ട സനാതനാ,ഒരു വലിയ നമസ്കാരം.ഒരുപാട് ആശംസകള്‍.തീയറ്ററിലെ ഇരുട്ടില്‍ വലിയ തിരശ്ശീലയില്‍ താങ്കളുടെ സിനിമ കാണാന്‍ കഴിയണേ എന്ന പ്രാര്‍ഥന.

തറവാടി said...

സനതനാ,

കണ്ടു , നല്ല സന്ദേശം ഇഷ്ടമായി :)

പിന്നെ വയലന്‍‌സിന്‍‌റ്റെ കാര്യം ഡയിലില്‍ ന്യൂസില്‍ കാണുന്ന അത്രപോലും ഇല്ല :)

തറവാടി / വല്യമ്മായി

K.V Manikantan said...

ഒരു കോടി അസൂയയില്‍ പൊതിഞ്ഞ ആശംസകള്‍. ഇത് നിര്‍മ്മിക്കാന്‍ കാണിച്ച ആര്‍ജ്ജവത്തിനു. യൂ ആര്‍ ഗ്രേറ്റ്.

Sanal Kumar Sasidharan said...

രാജീവേട്ടൻ,അഗ്രജൻ,ആനൂപ്,ജിതേന്ദ്രകുമാർ,ലേഖാവിജയ്,തറവാടി,വല്യമ്മായി,സങ്കുചിതാ ,ഗുപ്താ നിറഞ്ഞ സന്തോഷം..നന്ദി..ഞങ്ങൾക്ക് ഇതൊരു പുതിയ പ്രചോദനമാണ്. ഏഴു വർഷങ്ങൾക്ക് ശേഷം ഞങ്ങൾ തമ്മസിയാതെ ഒരുമിച്ചു കൂടും ഇത് നാട്ടിൽ പ്രദർശിപ്പിക്കുന്നതിനേക്കുറിച്ചും മറ്റൊന്ന് ചെയ്യുന്നതിനെക്കുറിച്ചും ചിന്തിക്കും.നന്ദി..
കണ്ണൂസേ :)

Unknown said...

പ്രിയ സനല്‍
അരവിന്ദന്‍ നല്ല ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു... ഐ.വി.ശശി നല്ല ഒരു ഫോട്ടോഗ്രാഫറും... പദ്മരാജന്‍ നല്ല ഒരു കഥാകാരനായിരുന്നു... അങ്ങിനെ പലരും...

ഈ സിനിമ കണ്ടപ്പോള്‍ അതൊക്കെ വെറുതെ ഓര്‍ത്തുപോയി...
വെറുതെയല്ല...
കാരണം സനലിന്റെ കുറെ നല്ല കവിതകള്‍ വായിച്ചിട്ടുണ്ട്‌...
നന്നായിരിക്കുന്നു...
ഇനിയും ശ്രമിക്കുക...
ആശംസകള്‍

Sanal Kumar Sasidharan said...

നന്ദി മെഹബൂബ്..

Sarija NS said...

എടുത്തു പറയേണ്ട്, അഭിനന്ദനാര്‍ഹമായ ഒരു വര്‍ക്ക്. ഒരു കൂട്ടം യുവാക്കളുടെ പ്രയത്നം... വെറുതെ കണ്ട് വിമര്‍ശിക്കുന്നവര്‍ക്കു നേരെ ഒരു ചോദ്യം. നിങ്ങളിലെത്രപേര്‍ക്കു തോന്നിയിട്ടുണ്ട് നാടുനീളെ നടന്നു കാശുണ്ടാക്കി, കഷ്ട്പ്പെട്ട് ഇങ്ങനെയൊരെണ്ണം ചെയ്യാന്‍.

സനാതനന്‍ നിങ്ങളാരുമാകട്ടെ, നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു, ഈ ഒരൊറ്റ സം‌രംഭത്തിണ്ടെ പേരില്‍.

Sanal Kumar Sasidharan said...

സരിജ,
ഇത്ത് വളരയേറെപ്പേരുടെ ഒരു കൂട്ടാ‍യ്മയുടെ സാക്ഷാത്കാരമായിരുന്നു.ആ കൂട്ടായ്മയിൽഞാനും പങ്കാളീയായിരുന്നു എന്ന് മാത്രം.എല്ലാവരും അതിൽ ചെറുതും വലുതുമായ പങ്ക് വഹിച്ചിട്ടുണ്ട്.അഭിപ്രായത്തിന്‌ നന്ദി

GLPS VAKAYAD said...

ഏറെ വൈകിയാണു കണ്ടത്,
വളരെ നന്നായിരിക്കുന്നു...സാങ്കേതികത്വമൊന്നും അറിയില്ല...ആ കൈ മനസ്സിനെ പൊള്ളിക്കുന്നു

Sapna Anu B.George said...

ഭീകരമായ ഒരു കൊതിപ്പിക്കല്‍.....

ദിനേശന്‍ വരിക്കോളി said...

നല്ല ചുവടുവെപ്പാണ്....
ഇതിനെക്കുറിച്ച് ഞാന്‍ മനോരമയില്‍ വായിച്ചിരുന്നു...
എല്ലാവിധ ആശംസകളും .....

സസ്നേഹം

sreeNu Lah said...

സനലേ, അഭിന്ദനമല്ല സ്നേഹമാണ് തോന്നുന്നത്. നന്നായി ആസ്വതിച്ചു.
ഓഫ്:
ഒരു കല, അതു എന്താണോ, അതിനേ അങ്ങിനെ തന്നെ കാണാനാണ് എനിക്കിഷ്ടം. അതുകൊണ്ട് തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനാവില്ല.

naakila said...

വിസ്മയിപ്പിക്കുന്നു വീണ്ടും വീണ്ടും

പാവത്താൻ said...

ഇപ്പോഴാണിവിടെ വന്നു കണ്ടത്. നല്ല വര്‍ക്ക്...

Sapna Anu B.George said...

ജീവിതം ഇതുപോലെ പേടിപ്പെടുത്തലാണോ അല്ലെന്നാണ് എന്റെ കാഴ്ചപ്പാട്...നല്ല ചിത്രങ്ങൾ

★ Shine said...

സനാതനാ, എനിക്കു നിങ്ങളോടുള്ളത്‌ കടുത്ത അസൂയ എന്ന വികാരമാണിപ്പോൾ ഉള്ളത്‌. നിങ്ങൾ എടുത്ത cinema വിലയിരുത്താൻ ഞാൻ ആയിട്ടില്ല. കുറ്റങ്ങളും, കുറവുകളും കണ്ടേക്കും. പക്ഷെ സണ്ണി സാറും, ബീനാ പോളുമൊക്കെ നിങ്ങളോടൊത്ത്‌ സഹകരിച്ചു എന്നു പറയുമ്പോൾ എനിക്കു മനസ്സിലാവുന്നു, നിങ്ങൾ ഇതിനു വേണ്ടി ചെയ്ത ആത്മാർപ്പണം എത്ര വലുതായിരുന്നു എന്ന്... എന്നാലും നിങ്ങൾക്കിതു എങ്ങനെ കഴിഞ്ഞു?

ഞാൻ ഗൾഫിൽ ജോലി ചെയ്തു ജീവിക്കുന്ന ഒരു സാധാരണക്കാരനായ മലയാളി ആണ്‌...അവധിക്കു നാട്ടിൽ വരുമ്പോൾ എനിക്കു നിങ്ങളോടൊത്ത്‌ ഒന്നു നടക്കാനും, ഒരു ചായ കുടിച്ചുകൊണ്ട്‌ സംസാരിക്കനും കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോവുകയാണ്‌- cinema യിൽ കയറാനല്ല, എന്റെ സ്വപ്നങ്ങൾ യഥാർത്ഥ്യമാക്കിയ ഒരാളോടുള്ള സ്നേഹം ആണെന്നു കരുതിയാൽ മതി.

നിങ്ങൾ നന്നാവും. ഞാൻ പ്രാർത്ഥിക്കും.

"പിറവി" പോലെ ഒരു cinemaക്ക്‌ camera ചലിപ്പിച്ച സണ്ണിസാറിനോടു കൈപ്പള്ളി എന്നയാൾ പറഞ്ഞത്‌ ചെന്നു പറയാനും മാത്രമുള്ള വിഡ്ഡിത്തം താങ്ങൾ കാണിക്കില്ല എന്നു വിശ്വസിച്ചോട്ടെ?!!

(പിന്നെ, ആ സണ്ണി ജോസെഫ്‌ തന്നെയല്ലേ? ക്ഷമിക്കണം, ഇപ്പഴും എനിക്കങ്ങോട്ടു വിശ്വാസമാവുന്നില്ലാ അതുകൊണ്ട.. ഒന്നും തോന്നരുത്‌.)

Kaippally said...

എന്റെ അഭിപ്രായങ്ങൾ ഞാൻ ഇവിടേ നിന്നും നീക്കം ചെയ്യുകയാണു്. ഇവിടെ ഈ സിനിമയെ പുകഴ്തി comment എഴുതുന്ന താങ്കളുടെ പ്രേക്ഷക വൃത്തങ്ങളുടേ നിലവാരത്തിനു് ചേർന്ന നിരീക്ഷണങ്ങൾ അല്ല എന്റേതു് എന്നു തോന്നുന്നതു കൊണ്ടാണു് ഇങ്ങനെ ചെയ്യേണ്ടി വരുന്നുതു്.

ക്ഷമിക്കുമല്ലോ.